പരുമല : കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ പങ്ക് നിസ്തുല്യമാണെന്ന് കേരള സംസ്ഥാന ബുക്മാര്‍ക് സെക്രട്ടറി ഏബ്രഹാം മാത്യു പ്രസ്താവിച്ചു. ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. ജെ. മാത്തുക്കുട്ടി, മത്തായി ടി. വര്‍ഗീസ്, ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്, സജി മാമ്പ്രക്കുഴി, ജോണ്‍സണ്‍ കല്ലട, മാത്യു ഉമ്മന്‍ അരികുപുറം, പി.എ.ജോസ് പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് ഗ്രിഗോറിയന്‍ പ്രഭാഷണത്തില്‍ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ഡോ. ബിജു ജേക്കബ് പ്രഭാഷണം നിര്‍വഹിക്കും.
67 Less than a minute