ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് സംവിധായകൻ രഞ്ജിത്ത്. ബംഗാളി നടി ശ്രീലേഖ മിശ്രയുടെ ആരോപണത്തിന് പിന്നാലെയാണ് രാജി. ശ്രീലേഖ മിശ്രവിയർത്തി ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ രാജി തീരുമാനം രഞ്ജിത്ത് സർക്കാരിനെ അറിയിക്കുകയായിരുന്നു.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീലേഖ രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്. പാലേരി മാണിക് സിനിമയിലെ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ മോശമായി പെരുമാറി എന്നാണ് നടി ആരോപിച്ചത്. ലൈംഗിക ചൂഷണത്തിന് ശ്രമം ഉണ്ടായി എന്ന് നടി വെളിപ്പെടുത്തി
107 Less than a minute