നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തൃശൂർ ചേർപ്പ് സ്വദേശിയാണ്. 2012ല്‍ പുറത്തിറങ്ങിയ ‘നവാഗതർക്ക് സ്വാഗതം’ എന്ന ചിത്രത്തിലൂടെയാണ് നിർമല്‍ വെള്ളിത്തിരയില്‍ എത്തിയത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ എന്ന സിനിമയിലൂടെയാണ് നടന്‍ ശ്രദ്ധ നേടിയത്. ചിത്രത്തില്‍ കൊച്ചച്ചന്‍റെ വേഷത്തിലാണ് നിര്‍മലെത്തിയത്. തുടർന്ന് ദൂരം അടക്കം അഞ്ച് ചിത്രങ്ങളില്‍ അഭിനയിച്ചു. യൂട്യൂബ് വീഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും കയ്യടി നേടിയിരുന്നു.