മുംബൈ: മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന (ഉദ്ധവ് വിഭാഗം) തലവനുമായ ഉദ്ധവ് ബാല്‍ താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ അക്രമം. തേങ്ങയും ചാണകവും ഉപയോഗിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ പ്രവര്‍ത്തകരാണ് അക്രമിച്ചത്. മഹാരാഷ്ട്ര താനയില്‍ വെച്ച് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. രണ്ടു വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ തലവന്‍ രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ശിവസേന പ്രവര്‍ത്തകര്‍ നേരത്തെ അക്രമം നടത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം നടന്നത്. വീണ്ടും ആക്രമണം നടക്കാനുള്ള സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
67 Less than a minute