വസ്ത്രത്തിലെ വിചിത്രമായ ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ട് നിരന്തരം ട്രോളുകള്‍ ഏറ്റവാങ്ങുന്ന താരമാണ് ഉര്‍ഫി ജാവേദ്. എങ്കിലും ഫാഷന്‍ പരീക്ഷണത്തിന്റെ കാര്യത്തില്‍ ഉര്‍ഫിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. ഇപ്പോഴിതാ അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു പരീക്ഷണവുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
ചിയ വിത്തുകള്‍ പാകി മുളപ്പിച്ച വസ്ത്രമാണ് ഇത്തവണ ഉര്‍ഫി തെരഞ്ഞെടുത്തിരിക്കുന്നത്. വസ്ത്രം തയ്യാറാക്കുന്നതിന്റെ വീഡിയോയും ഉര്‍ഫി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ചിയ വിത്തുകള്‍ മുളപ്പിക്കാന്‍ ഇടുന്ന ഉര്‍ഫിയെയും വീഡിയോയില്‍ കാണാം. ജാക്കി ഷ്രോഫിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇങ്ങനെയൊരു ഫാഷന്‍ പരീക്ഷണത്തിന് ഉര്‍ഫി ഇറങ്ങിയത്. ചെടികള്‍ ഉപയോഗിച്ച് ഒരു വസ്ത്രം ഒരുക്കിക്കൂടെ എന്നാണ് ജാക്കി മുന്‍പ് ഉര്‍ഫിയോട് ചോദിച്ചിരുന്നത്. ജാക്കി ഇങ്ങനെയൊരു നിര്‍ദ്ദേശം പറയുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉര്‍ഫി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അല്‍പം കട്ടിയേറിയ ഒരു സിംഗിള്‍ പീസ് വസ്ത്രമാണ് വിത്ത് മുളപ്പിക്കാന്‍ ഉര്‍ഫി തിരഞ്ഞെടുത്തത്. ഈ വസ്ത്രത്തില്‍ നിറയെ കുതിര്‍ത്ത ചിയ വിത്തുകള്‍ ഒട്ടിച്ചുവയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഉര്‍ഫി തന്നെയാണ് വിത്തുകള്‍ വസ്ത്രത്തില്‍ ചേര്‍ത്തുവയ്ക്കുന്നത്. ശേഷം രണ്ട് ദിവസങ്ങളില്‍ വെള്ളം സ്‌പ്രേ ചെയ്തുകൊടുത്തു. അപ്പോഴേക്കും വിത്തുകള്‍ വളര്‍ന്നു തുടങ്ങി. ഏഴ് ദിവസത്തിനു ശേഷം വസ്ത്രമാകെ പച്ച ചെടികള്‍ക്കൊണ്ടു നിറഞ്ഞു. പിന്നെ ഒട്ടും വൈകാതെ ചിയ വിത്ത് മുളപ്പിച്ച ഔട്ട്ഫിറ്റ് ധരിച്ച് ഉര്‍ഫി കിടിലന്‍ ഫോട്ടോഷൂട്ടും നടത്തി.
286 1 minute read