BREAKINGKERALA

ചീറിപ്പാഞ്ഞ ബൊലേറോ കാര്‍, വാഹനത്തില്‍ യുവതിയടക്കം മൂന്ന് പേര്‍; അങ്കമാലിയില്‍ തടഞ്ഞു; കണ്ടെത്തിയത് 300 ഗ്രാം എംഡിഎംഎ

കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വന്‍ മയക്ക് മരുന്ന് വേട്ട. 300 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. അങ്കമാലി ടൗണിലൂടെ അമിത വേഗത്തിലെത്തിയ വാഹനം തടഞ്ഞ് നിര്‍ത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് വന്‍ രാസലഹരി പിടികൂടിയത്.
അമിത വേഗത്തിലെത്തിയ ബൊലോറെ കാര്‍ അങ്കമാലി ടി.ബി ജംഗ്ഷനില്‍ വച്ചാണ് പൊലീസ് സാഹസികമായി തടഞ്ഞ് നിര്‍ത്തിയത്. വാഹനത്തില്‍ പൊലീസ് വിശദമായ പരിശോധന നടത്തി. ഡ്രൈവര്‍ സീറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് 11 പ്രത്യേക പായ്ക്കറ്റുകളില്‍ മയക്ക് മരുന്ന് കണ്ടെത്തിയത്. ആകെ 325 ഗ്രാം എംഡിഎംഎ, പത്ത് ഗ്രാം എക്സ്റ്റസി എന്നിവയാണ് കണ്ടെത്തിയത്. ബെംഗലൂരുവില്‍ നിന്നാണ് ഇവ കൊണ്ടുവന്നത്. എം.ഡി.എം.എയേക്കാളും അപകടകാരിയാണ് എക്സ്റ്റസി. ചാലക്കുടി മേലൂര്‍ സ്വദേശി വിനു, അടിമാലി സ്വദേശി സുധീഷ്, തൃശൂര്‍ അഴീക്കോട് സ്വദേശി ശ്രീക്കുട്ടി എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും അങ്കമാലി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബെംഗളൂരുവില്‍ നിന്നെത്തിക്കുന്ന രാസലഹരി ഇവര്‍ വിവിധ പ്രദേശങ്ങളിലായി വിതരണം ചെയ്തുവെന്നാണ് വിവരം.

Related Articles

Back to top button