ചെങ്ങന്നൂര്‍ ഉപ ജില്ലയിലെ രണ്ടായിരത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത എല്‍ പി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിവിധ വിഭാഗങ്ങളിലെ കായിക മത്സരങ്ങള്‍ മാന്നാര്‍ നായര്‍ സമാജം മൈതാനിയില്‍ സമാപിച്ചു സമാപന സമ്മേളനം മാന്നാര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി രഘുനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു ഗ്രാമപഞ്ചായത്ത് അംഗം ശാന്തിനി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു ചടങ്ങില്‍ അധ്യാപക സംഘടന നേതാക്കളായ അനസ് എം അഷറഫ്, കെ എം ജോസഫ് മാത്യു, ജോണ്‍ ജേക്കബ് ഇ,
കെ ആര്‍ അനന്തന്‍,
വി കെ ഗോപകുമാര്‍, ആര്‍ അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മാന്നാര്‍ നായര്‍ സമാജം ഹയര്‍സെക്കണ്ടറി സ്‌കൂള്‍
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനം സ്വാമി വിവേകാനന്ദ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പാണ്ടനാട്
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനം ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചെറിയനാട് എന്നിവര്‍ അര്‍ഹരായി.