BREAKINGKERALA

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു

കോട്ടയം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി (38)അന്തരിച്ചു. കോട്ടയം ഈരാാറ്റുപേട്ട തിടനാട് പുതുപ്പറമ്പില്‍ പി എന്‍ സുകുമാരന്‍ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. ഓണത്തിന് മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാന്‍ എത്തിയതായിരുന്നു.
ഇന്ന് രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ദീപക് പ്രസാദ് ടൈംസ് ഓഫ് ഇന്ത്യയില്‍ ഫോട്ടോ ഗ്രാഫര്‍ ആണ്. സുസ്മി പി എസ് സഹോദരിയും (പൂഞ്ഞാര്‍ ) സനൂപ് സഹോദരി ഭര്‍ത്താവ്. ശവസംസ്‌കാരം തിങ്കളാഴ്ച 3ന് തിടനാടുള്ള വീട്ടുവളപ്പില്‍. ഭൗതീക ശരീരം തിങ്കളാഴ്ച 9 ന് വീട്ടില്‍ എത്തിക്കും.

Related Articles

Back to top button