ന്യൂഡല്‍ഹി: ജയില്‍ മോചിതനായതിന് പിന്നാലെ തെരുവില്‍ ആഹ്ളാദ പ്രകടനവും അനുയായികള്‍ക്കൊപ്പം റാലിയും നടത്തിയ ഗുണ്ടാനേതാവ് വീണ്ടും അഴിക്കുള്ളിലായി. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണിത്.
മഹാരാഷ്ട്രയിലെ നാസികിലാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ ഹര്‍ഷദ് പാടണ്‍കര്‍ ജൂലായ് 23 നാണ് ജയില്‍മോചിതനായത്. ഇതിന് പിന്നാലെ ഇയാളുടെ അനുയായികള്‍ തെരുവില്‍ റാലി നടത്തി
വരവേല്‍ക്കുകയായിരുന്നു. ബഥേല്‍ നഗര്‍ മുതല്‍ അംബേദ്കര്‍ ചൗക്ക് വരെ നടത്തിയ റാലിയില്‍ പതിനഞ്ചോളം ഇരുചക്ര വാഹനങ്ങള്‍ അണിനിരന്നു.
വാഹനങ്ങള്‍ അണിനിരക്കുന്നതും ഹര്‍ഷദ് പാടണ്‍കര്‍ സണ്‍റൂഫിലൂടെ അണികളെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്. അനധികൃതമായി റാലി നടത്തിയതിനും കുഴപ്പങ്ങള്‍ സൃഷ്ടിച്ചതിനുമാണ് അറസ്റ്റ്. ഹര്‍ഷദിനെ കൂടാതെ ആറ് സഹായികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകശ്രമം, അതിക്രമം, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഹര്‍ഷാദ്.
103 Less than a minute