ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടിയും അറസ്റ്റ് ചോദ്യംചെയ്തും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ്രിവാളിന് സുപ്രീം കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും സിബിഐ കേസില്‍ അദ്ദേഹം ജയിലില്‍ തുടരുകയാണ്.
ഇ.ഡി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ അറസ്റ്റ് ചെയ്ത സിബിഐ നടപടി മുന്‍പില്ലാത്തതാണെന്ന് കെജ്രിവാളിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്വി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഡല്‍ഹി മുഖ്യമന്ത്രിക്ക് രണ്ടുതവണ ഇളവ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്‍ഷുറന്‍സ് അറസ്റ്റ് എന്ന നിലയിലാണ് സിബിഐ അറസ്റ്റ് ചെയ്തതെന്നും സിങ്വി പറഞ്ഞു.
കേസില്‍ കെജ്രിവാള്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടോ, തെളിവുകള്‍ നശിപ്പിക്കുമോ, സാക്ഷികളെ സ്വാധീനിക്കുമോ എന്നീ മൂന്ന് ചോദ്യങ്ങള്‍ കോടതി പരി?ഗണിക്കണമെന്ന് സിങ്വി ആവശ്യപ്പെട്ടു. അരവിന്ദ് കെജ്രിവാള്‍ നാട് വിടില്ലെന്നുെം ലക്ഷക്കണക്കിന് രേഖകളുണ്ടെന്നും അഞ്ച് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നും കക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയില്ലെന്നും സിങ്വി കോടതിയെ അറിയിച്ചു. ആയതിനാല്‍ ജാമ്യം നിഷേധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
84 Less than a minute