പുതിയ 3.5-ടണ്‍ മിനി എക്‌സ്‌കവേറ്റര്‍ ഇസഡ് ആക്‌സിസ് 38യു – മിനി മാര്‍വല്‍ പുറത്തിറക്കി. ഈ പുതിയ മിനി എക്‌സ്‌കവേറ്റര്‍ ഇന്ത്യന്‍ വ്യവസായ അന്തരീക്ഷത്തിനു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതും നിര്‍മ്മാണ വ്യവസായത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുമുള്ള സമാനതകളില്ലാത്ത പ്രകടനവും കാര്യക്ഷമതയും ഈടുനില്‍പ്പും വാഗ്ദാനം ചെയ്യുന്നു. ഒതുക്കമുള്ളതും ചെറുതുമായ ടെയില്‍ സ്വിംഗ് റേഡിയസ് ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത ദഅതകട 38ഡ ഇടുങ്ങിയ സ്ഥലങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതു കാരണം നഗര നിര്‍മ്മാണം, ലാന്‍ഡ്‌സ്‌കേപ്പിംഗ്, യൂട്ടിലിറ്റി വര്‍ക്ക് എന്നിവയുള്‍പ്പെടെയുള്ള വിവിധ ജോലികള്‍ക്ക് അനുയോജ്യമായതാണ്. ഉയര്‍ന്ന-ഔട്ട്പുട്ട് ജാപ്പനീസ് എഞ്ചിന്‍, സുഗമവും കാര്യക്ഷമവുമായ പ്രവര്‍ത്തനം ഉറപ്പാക്കുന്ന ഒരു നൂതന ഹൈഡ്രോളിക് സിസ്റ്റം, മെച്ചപ്പെട്ട ദൃശ്യപരതയ്ക്കായി ഉറപ്പിച്ച ഘടനയും റിയര്‍ വ്യൂ ക്യാമറയും ഉള്‍പ്പെടെ വിപുലമായ സുരക്ഷാ ഫീച്ചറുകള്‍ എന്നിങ്ങനെ സൗകര്യത്തിനും സുരക്ഷയ്ക്കും ശക്തമായ ഊന്നല്‍ നല്‍കിയാണ് പുതിയ ഇസഡ് ആക്‌സിസ് 38യു – മിനി മാര്‍വല്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പ്രവര്‍ത്തനചെലവ് കുറയ്ക്കാനും പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാനും പരിസ്ഥിതി ആഘാതം കുറയ്ക്കുവാനും ഇന്ധനക്ഷമത കൂട്ടിയാണ് മിനി മാര്‍വല്‍ പുറത്തിറക്കിയിരിക്കുന്നത്.
തങ്ങളുടെ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന നൂതനവും വിശ്വസനീയവുമായ പരിഹാരങ്ങള്‍ നല്‍കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഇസഡ് ആക്‌സിസ് 38യു – മിനി മാര്‍വല്‍ എന്ന് ടാറ്റ ഹിറ്റാച്ചി മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ശ്രീ സിദ്ധാര്‍ത്ഥ് ചതുര് വേദി
587 1 minute read