BREAKINGKERALA
Trending

ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍; തവനൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി

കോഴിക്കോട്: ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചു. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ജയില്‍ ഡിജിപി 30 ദിവസത്തേക്ക് പരോള്‍ അനുവധിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച തവനൂര്‍ ജയിലില്‍ നിന്നും കൊടി സുനി പുറത്തിറങ്ങി.
മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ കത്തു പരിഗണിച്ചാണ് ഡി.ജി.പി പരോള്‍ അനുവദിച്ചത്. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ കത്താണ് ജയില്‍ ഡി.ജി.പിക്ക് കൈമാറിയത്.
ടി.പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് തന്നെ മറ്റു കേസുകളില്‍ പ്രതിയാവുകയും പോലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൊടി സുനിക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്.
കൊടിസുനി അടക്കമുള്ള ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാനുള്ള നീക്കം നേരത്തെ തന്നെ വിവാദമായിരുന്നു.

Related Articles

Back to top button