കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാച്ച് ബ്രാന്‍ഡ് ആയ ടൈറ്റന്‍ തങ്ങളുടെ സ്റ്റെല്ലര്‍ 2.0 വാച്ച് ശേഖരം പുറത്തിറക്കി. കോസ്മിക്-പ്രചോദിതമായി രൂപകല്പന ചെയ്ത സ്റ്റെല്ലര്‍ 2.0 വാച്ച് നിര്‍മ്മാണ വൈദഗ്ദ്ധ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നവയാണ്. സങ്കീര്‍ണ്ണമായ ഡിസൈനുകളിലൂടെയും നൂതന വസ്തുക്കളിലൂടെയും ആകാശ അത്ഭുതങ്ങളുടെ സൗന്ദര്യം പകര്‍ത്തുന്നവയാണ് ഈ വാച്ചുകള്‍.
13 വാച്ചുകളാണ് സ്റ്റെല്ലര്‍ 2.0 വാച്ച് ശേഖരത്തിലുള്ളത്. ഓപ്പണ്‍ ഹാര്‍ട്ട്, മള്‍ട്ടി ഫങ്ഷന്‍, സണ്‍-മൂണ്‍, മൂണ്‍ ഫെയ്‌സ് തുടങ്ങിയ ടൈറ്റന്റേതു മാത്രമായ ഓട്ടോമാറ്റിക് മൂവ്‌മെന്റുകളാണ് ഇവ
മൂണ്‍-ഫേസ് ഇന്‍ഡിക്കേറ്ററുകള്‍, സണ്‍-മൂണ്‍ ഡിസ്‌പ്ലേകള്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ സവിശേഷതകളും ഈ ശേഖരത്തിലുണ്ട്.
മൂന്നു സവിശേഷമായ സീരീസുകളിലാണ് സ്റ്റെല്ലര്‍ 2.0 അവതരിപ്പിക്കുന്നത്. ള ഓഡമിപ്പിക്കുന്ന കബാംബ ജാസ്പര്‍ എന്നിവ പോലെയുള്ള വസ്തുക്കളില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഡയലുകളാണ് ഇവയ്ക്ക്. 1,20,000 വര്‍ഷം പഴക്കമുള്ള യഥാര്‍ത്ഥ മ്യൂണിയോണലസ്റ്റ ഉല്‍ക്കാശില ഉപയോഗിച്ചാണ് സ്റ്റെല്ലര്‍ 2.0 ശേഖരത്തിലെ ഏറ്റവും മികച്ച വാച്ചുകളായ അസ്ട്ര രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സ്റ്റെല്ലര്‍ 2.0 വാച്ച് ശേഖരത്തിന്റെ വില 10,195 രൂപ മുതലാണ് ആരംഭിക്കുന്നത്. ടൈറ്റന്‍ സ്റ്റോറുകളിലും ംംം.ശേമേി.രീ.ശി. -ലും ഇതു ലഭ്യമാണ്.
മൂന്ന് ലിമിറ്റഡ് എഡിഷന്‍ വാച്ചുകളും ടൈറ്റന്‍ സ്റ്റെല്ലര്‍ 2.0 പുറത്തിറക്കുന്നുണ്ട്. 120,000 വര്‍ഷം പഴക്കമുള്ള ഒറിജിനല്‍ മ്യൂണിയോണലസ്റ്റയില്‍ നിന്നു നിര്‍മിച്ച ഡയലുകളുള്ള ടൈറ്റണ്‍ ആസ്ട്ര മെറ്റോറൈറ്റ് ഓട്ടോമാറ്റിക് വാച്ചാണ് ആദ്യത്തേത്. 300 വാച്ചുകള്‍ മാത്രമാണ് ഈ വേരിയന്റിലുണ്ടാകുക. 1,29,995 രൂപയാണ് വില.
നൈസര്‍ഗിക റെയര്‍ എര്‍ത്ത്, ടൈഗര്‍ ഐ സ്റ്റോണ്‍ തുടങ്ങിയവയില്‍ നിന്നു കടഞ്ഞെടുത്ത വിവിധ തലങ്ങളിലായുള്ള ഡയലുമായി എത്തുന്നവയാണ് ടൈറ്റണ്‍ സെലും ടൈഗര്‍ ഐ ഓട്ടോമാറ്റിക്. 500 വാച്ചുകള്‍ മാത്രമായി ലഭ്യമാക്കുന്ന ഇതിന്റെ വില 64,999 രൂപയാണ്. ടൈറ്റന്‍ സീലം മള്‍ട്ടിഫങ്ഷന്‍ ഓട്ടോമാറ്റിക് വാച്ചാണ് മൂന്നാമത്തേത്. ഗ്രേഡ് അഞ്ച് ടൈറ്റാനിയത്തില്‍ കടഞ്ഞെടുത്ത ഇത് ഇന്‍ ഹൗസ് ഓട്ടോമാറ്റിക് മള്‍ട്ടിഫങ്ഷന്‍ മൂവ്‌മെന്റ് അവതരിപ്പിക്കുന്നവയാണ്. ഈ വേരിയന്റ് 500 വാച്ചുകളായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 84,995 രൂപയാണ് ഇതിന്റെ വില.
107 1 minute read