BREAKINGINTERNATIONAL

ട്രെയിനുകളില്‍ കത്തിക്കുത്തിനെ പ്രതിരോധിക്കാന്‍ ബ്ലേഡ്-പ്രൂഫ് കുടകളുമായി ജപ്പാനിലെ കമ്പനി

കത്തി ഉപയോ?ഗിച്ചുള്ള ആക്രമണം രാജ്യത്ത് വര്‍ധിച്ചതോടെ ജപ്പാനിലെ കന്‍സായി മേഖലയില്‍ കത്തിക്കുത്തിനെ പ്രതിരോധിക്കാനുള്ള കുടകള്‍ വരുന്നു. ബുള്ളറ്റ് പ്രൂഫ് എന്നൊക്കെ പറയുംപോലെ ബ്ലേഡ് പ്രൂഫ് കുടകളാണ് ഇതുവഴിയുള്ള ട്രെയിനുകളിലേക്ക് ജെആര്‍ വെസ്റ്റ് എന്ന കമ്പനി നല്‍കുന്നത്.
ആയിരത്തിയിരുന്നൂറോളം, ഭാരം കുറഞ്ഞ കത്തിക്കുത്ത് ഏല്‍ക്കാത്ത രീതിയിലുള്ള കുടകളാണത്രെ കമ്പനി നല്‍കുന്നത്. അപകടകരമായ സാഹചര്യങ്ങളില്‍ പ്രതിരോധിക്കാനും സംരക്ഷണം നല്‍കാനും ഈ കുടകള്‍ക്ക് സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞയാഴ്ച ആദ്യമാണ് കമ്പനി ഒരു പത്രസമ്മേളനത്തില്‍ കുടകളെ കുറിച്ച് വിശദീകരിച്ചത്.
ഈ കുടകള്‍ ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ”വണ്ടിക്കുള്ളില്‍ ഒരു പരിധിവരെ അവ പ്രവര്‍ത്തിപ്പിക്കാനാകും, ശക്തിയേറിയതുമാണ്. ഇത്തരം അടിയന്തിരസാഹചര്യങ്ങളില്‍ ജീവനക്കാര്‍ പ്രതികരിക്കുകയും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു” എന്നാണ് ജെആര്‍ വെസ്റ്റ് പ്രസിഡന്റ് കസുവാക്കി ഹസെഗാവ പറഞ്ഞത്.
കമ്പനി പറയുന്നതനുസരിച്ച് കുടയുടെ ആകൃതിയില്‍ വരുന്നത് ഇത്തരം അപകടങ്ങളെ ചെറുക്കാനുള്ള ഒരു ഉപകരണമാണ്. ഇത് യാത്രക്കാര്‍ക്ക് സുരക്ഷിതമായി ഓടിപ്പോകാനുള്ള സമയം നല്‍കും. സാധാരണ കുടയേക്കാള്‍ 20 സെന്റീമീറ്റര്‍ അധികം നീളമുള്ളതും എളുപ്പത്തില്‍ തുളച്ചുകയറാത്തതുമായ ഒരു പ്രത്യേക തുണി ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.
ഇവ അക്രമമുണ്ടാകുന്ന സമയത്ത് ഒരു ഷീല്‍ഡ് പോലെ പ്രവര്‍ത്തിക്കും. സ്ത്രീ യാത്രക്കാര്‍ക്കും ഇത് ഉപയോ?ഗിക്കാന്‍ എളുപ്പമാണ് എന്നും കമ്പനി പറയുന്നു. ഈ വര്‍ഷം നവംബറിലാണ് ഈ കുടകള്‍ ട്രെയിനുകളില്‍ ലഭ്യമാക്കി തുടങ്ങുക എന്നും കമ്പനി പറയുന്നു.
അതേസമയം, ജപ്പാനില്‍ ട്രെയിനുകളിലെ കത്തിക്കുത്ത് ഒരു വലിയ ഭീഷണിയായി നിലനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരം ആക്രമണങ്ങള്‍ വളരെ കൂടുതലായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Articles

Back to top button