ഡല്‍ഹിയിലെ കനത്ത മഴയെതുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി രണ്ട് പേര്‍ മരിച്ചു. ഗുരുഗ്രാമില്‍ ജോലിചെയ്യുന്ന ബാങ്ക് ജീവനക്കാരാണ് മരിച്ചത്. ഫരീദാബാദിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ദാരുണസംഭവം. ജോലികഴിഞ്ഞ് ഇരുവരും മഹീന്ദ്ര എസ്യുവി 700 കാറില്‍ വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓള്‍ഡ് ഫരീദാബാദ് റെയില്‍വേ അണ്ടര്‍പാസിലെത്തിയപ്പോള്‍ വാഹനം വെള്ളക്കെട്ടില്‍ അകപ്പെടുകയായിരുന്നു.
ഗുരുഗ്രാമിലെ സെക്ടര്‍ 31 എച്ച്ഡിഎഫ്സി ബാങ്ക് മാനേജര്‍ പുണ്യശ്രേയ ശര്‍മ്മ, കാഷ്യര്‍ വിരാജ് ദ്വിവേദി എന്നിവരാണ് മരണപ്പെട്ടത്. വാഹനം വെള്ളെക്കെട്ടില്‍ കുടുങ്ങിയെന്ന വിവരമറിഞ്ഞ് ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല. ഒരാളുടെ മൃതദേഹം വാഹനത്തിനകത്തും മറ്റൊരാളെ നീണ്ട തെരച്ചിലിന് ശേഷവുമായിരുന്നു കണ്ടെത്തിയിരുന്നത്.
63 Less than a minute