രാജ്യതലസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗത്തിന് ആശ്വാസമായി മഴയെത്തി. ആര്‍കെ പുരം, ഗുരുഗ്രാം മേഖലകളില്‍ ശക്തമായിത്തന്നെ മഴപെയ്തു. മഴയ്ക്ക് പിന്നാലെ ഡൽഹിയിലെ ശരാശരി താപനില 40 ഡിഗ്രിയിലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 17 പേർ ഡൽഹിയിൽ ഉഷ്ണ തരംഗത്തിൽ മരിച്ചിരുന്നു.
ഈ സാഹചര്യത്തിനാണ് ഇപ്പോൾ പെയ്ത മഴയോടെ നേരിയ ആശ്വാസം ലഭിച്ചിരിക്കുന്നത്. ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 28.4 ഡിഗ്രി സെൽഷ്യസിലേക്കെത്തിയെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. ശനി, ഞായർ ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.