NEWSNATIONAL

ഡ​ൽ​ഹി​യി​ൽ പ​ത്തു​വ​യ​സു​കാ​രി​യെ കൂ​ട്ട മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ​ത്തു​വ​യ​സു​കാ​രി​യെ കൂ​ട്ട മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ന്നു. ഡ​ൽ​ഹി​യി​ലെ ന​രേ​ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യെ വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ഗു​രു​ത​ര മു​റി​വു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി കൂ​ട്ട മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. രാ​ഹു​ൽ, ദേ​വ്ദ​ത്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ കൊ​ല​പാ​ത​കം, പോ​ക്സോ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൂ​ട്ട മാ​ന​ഭം​ഗം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു.

കു​ട്ടി​യോ​ടൊ​പ്പം യു​വാ​ക്ക​ൾ രാ​ത്രി ന​ട​ന്നു പോ​കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ടി​രു​ന്നു. ഇ​വ​രു​ടെ മൊ​ഴി​യും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​വ​രി​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button