NEWSBREAKINGNATIONAL
Trending

ഡൽഹിയെ അതിഷി മര്‍ലേന നയിക്കും

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ പകരക്കാരിയാകാൻ അതിഷി മർലേന. കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിലവിൽ മന്ത്രി കൂടിയായ അതിഷിയെ സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. ഇന്നു ചേർന്ന എഎപി എംഎൽഎമാരുടെ യോഗത്തിലാണു തീരുമാനം. ഷീലാ ദീക്ഷിത്തിനും സുഷമാ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതാ നേതാവാണ് അതിഷി.

Related Articles

Back to top button