മഹാകവി പി കുഞ്ഞിരാമൻ നായരുടെ സ്മരണാർത്ഥം തിരുവനന്തപുരം ആസ്ഥാനമായ മഹാകവി പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള വിവിധ സാഹിത്യ മേഖലയിലെ ഗൃന്ഥങ്ങൾക്ക് നല്കുന്ന താമരത്തോണി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മഞ്ജു ഉണ്ണികൃഷ്ണന്റെ ഒരാളെ സൂക്ഷ്മം ഓർമ്മിക്കും വിധം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.
പി യുടെ നൂറ്റിപത്തൊൻപതാം ജന്മദിനത്തോടനുബന്ധിച്ച് ഒക്‌ടോബർ 27 ന് കണ്ണൂർ കൂടാളിയിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ വച്ച് പുരസ്ക്കാരങ്ങൾ നല്കും .
ടി പത്മനാഭൻ സാഹിത്യോത്സവം ഉൽഘാടനം ചെയ്യും.