BREAKINGNATIONAL

തിരക്കേറിയ തെരുവില്‍ ബൈക്കിലെത്തി തട്ടിക്കൊണ്ട് പോകല്‍, എല്ലാം ഇന്‍സ്റ്റ റീല്‍സിനായി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

 ഇന്‍സ്റ്റ?ഗ്രാം റീല്‍സിനായി നടുറോഡില്‍ തട്ടിക്കൊണ്ടുപോകല്‍ നടത്തുന്ന വീഡിയോ ചിത്രീകരിച്ച് മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ തിരക്കേറിയ ഖത്തൗലിയിലെ ഒരു വഴിയോര കടയില്‍ വാഹനം നിര്‍ത്തുന്നുണ്ട്. ഇവിടെ ഭക്ഷണം കഴിച്ചിരുന്ന ഒരാളുടെ മയക്കി മുഖം മൂടിയ ശേഷം ബൈക്കില്‍ കയറ്റി കൊണ്ട് പോകുന്നതായിട്ടാണ് വീഡിയോ ചിത്രീകരിച്ചത്.
ആദ്യം ഒന്ന് അമ്പരന്നെങ്കിലും നാട്ടുകാര്‍ ബൈക്ക് തടഞ്ഞതോടെ കാര്യങ്ങള്‍ വഷളായി. നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തതോടെ ക്യാമറ കാണിച്ചു, ഇതെല്ലാം ഒരു ഇന്‍സ്റ്റാഗ്രാം റീലിനായി ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും യുവാക്കള്‍ വിശദീകരിച്ചു. അധികം വൈകാതെ വീഡിയോ എഡിറ്റ് ചെയ്ത് യുവാക്കള്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍, വീഡിയോ വൈറലായതോടെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

Related Articles

Back to top button