തിരുവനന്തപുരം: സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെണ് ആക്രമണമുണ്ടായത്.
ഇരുചക്രവാഹനങ്ങളിലെത്തിയ ഇരുപതോളം പേരാണ് പാര്‍ട്ടി ഓഫീസ് അക്രമിച്ചത്. ഏഴ് അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ അമല്‍, അഖില്‍ എന്നിവരും കസ്റ്റഡിയിലാണ്. ഇവര്‍ തമ്മില്‍ കഴിഞ്ഞദിവസം നടന്ന തര്‍ക്കത്തിന്റെ ഭാഗമായാണ് പാര്‍ട്ടി ഓഫീസില്‍ അക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു.
അക്രമം നടന്ന പാര്‍ട്ടി ഓഫീസ് മന്ത്രി വി. ശിവന്‍കുട്ടി സന്ദര്‍ശിച്ചു. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് സി.പി.എം. പ്രാദേശിക നേതൃത്വം പറഞ്ഞു. വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി ഓഫീസ് ആക്രമിച്ചതില്‍ സി.പി.എം. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
43 Less than a minute