BREAKINGINTERNATIONAL

തീയതിയടക്കം കൃത്യം, ബൈഡന്‍ പിന്മാറുമെന്ന പ്രവചനം ഫലിച്ചു, ഇപ്പോള്‍ ട്രംപിന്റെ ഭാവിയും, യുഎസ് ജ്യോതിഷി വൈറല്‍!

വാഷിങ്ടന്‍: അമേരിക്കയില്‍ താരമായി വനിതാ ജ്യോതിഷി. പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറുമെന്ന് തീയതിയടക്കം പ്രവചിച്ച എമി ട്രിപ്പാണ് ശ്രദ്ധാകേന്ദ്രമായത്. ബൈഡന്റെ പ്രവചനത്തിന് പിന്നാലെ, ഡോണള്‍ഡ് ട്രംപ് അടുത്ത അമേരിക്കന്‍ പ്രസിഡന്റാകുമെന്നാണ് എമിയുടെ പുതിയ പ്രവചനം. വൈസ് പ്രസിഡന്റ് കമല ഹാരിസായിരിക്കും ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ഥി. ഇത് സംബന്ധിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒദ്യോ?ഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ കമല പ്രചാരണം തുടങ്ങിയിട്ടുണ്ട്. ട്രംപിന്റെ ?ഗ്രഹനില പ്രകാരം വിജയത്തിന്റെ കൊടുമുടി കയറുകയാണെന്ന് എമി പറയുന്നു.
81 കാരനായ ജോ ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്വം ഉപേക്ഷിക്കുന്ന തീയതി വരെ കൃത്യമായി പ്രവചിച്ചതോടെയാണ് എമി താരമായത്. ബൈഡന്‍ പിന്മാറ്റം പ്രഖ്യാപിക്കുന്നത് ജൂലൈ 21 ആയിരിക്കുമെന്നായിരുന്നു ജൂണ്‍ 11ന് എമി പറഞ്ഞിരുന്നത്. അതേ ദിവസം ബൈഡന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ബൈഡന് പകരം കമലാ ഹാരിസ് സ്ഥാനാര്‍ഥിയാകുമെന്നും എമി പറഞ്ഞിരുന്നു. അതും ഫലിക്കും. ഓഗസ്റ്റ് മാസം യുഎസില്‍ രാഷ്ട്രീയപരമായി ബുദ്ധിമുട്ടുള്ളതായിരിക്കുമെന്നും ആമി ട്രിപ്പ് പ്രവചിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 19 ന് ആരംഭിക്കുമെന്നതും ശ്രദ്ധേയമാണ്. ജോ ബൈഡന് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സമീപഭാവിയില്‍ ഉണ്ടാകുമെന്നും പ്രവചനമുണ്ട്.
അതേസമയം, കമലാ ഹാരിസ് എത്തിയതോടെ മത്സരം കടുക്കുമെന്നാണ് കരുതുന്നത്. കമലാ ഹാരിസിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് ഈയാഴ്ച 200 മില്ല്യണ്‍ ഡോളര്‍ സംഭാവനയായി ലഭിച്ചു. ധനസമാഹരണ ക്യാമ്പയിനില്‍ ഭൂരിഭാഗവും ആദ്യമായി സംഭാവന നല്‍കുന്നവരാണ് പങ്കെടുക്കുന്നതെന്നും ജോ ബൈഡന് പകരം കമലാ ഹാരിസിനെ അംഗീകരിച്ചതിന്റെ തെളിവാണിതെന്നും ഡെമോക്രാറ്റുകള്‍ കരുതുന്നു. കമലാ ഹാരിസിന്റെ പ്രചാരണത്തെ സഹായിക്കാന്‍ 170,000-ലധികം സന്നദ്ധപ്രവര്‍ത്തകരും രം?ഗത്തിറങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ഇനി 100 ദിവസം മാത്രമാണ് ബാക്കി.

Related Articles

Back to top button