തൃശൂര്‍: ജില്ലയില്‍ വിവിധയിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് കൊള്ള. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയാണ് സംഭവം. കാറിലെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്.
3 എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷം രൂപ നഷ്ടമായി എന്നാണ് പ്രാഥമിക വിവരം. തുക എത്രയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 4 പേരാണ് കവര്‍ച്ച സംഘത്തിലെന്നാണ് നിഗമനം. വെള്ള കാറിലാണ് ഇവരെത്തിയത് എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയത്. പിന്നില്‍ പ്രഫഷനല്‍ മോഷ്ടാക്കളാണെനാണ് വിവരം. മുഖംമൂടി ധരിച്ച സംഘം ക്യാമറകളൊന്നും നശിപ്പിച്ചിട്ടില്ല.
എടിഎം മോഷണത്തില്‍ കൃത്യമായ ധാരണയുള്ള സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം. തൃശൂരിലെ അതിര്‍ത്തികളിലെല്ലാം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലിയേക്കര ടോള്‍ പ്ലാസയില്‍ അടക്കം നിരീക്ഷണം ശക്തമാക്കി. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയല്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രഫഷനല്‍ ഗ്യാങ്ങുകളെ കുറിച്ചും മോഷ്ടാക്കള്‍ സഞ്ചരിച്ച വാഹനത്തെ കുറിച്ചും സൂചനയുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. ഈ ഘട്ടത്തില്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനാകില്ല. പാലക്കാട്, കോയമ്പത്തൂര്‍, കൃഷ്ണഗിരി ജില്ലകളില്‍ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ അടുത്തിടെ ഇത്തരത്തിലുള്ള എടിഎം കൊള്ളകള്‍ നടന്നിരുന്നുവെന്നും കമ്മിഷണര്‍ പറഞ്ഞു.
59 Less than a minute