കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലിക്കിടെ കുഴഞ്ഞുവീണ അധ്യാപകന്‍ മരിച്ചു. തേവര എസ്‌എച്ച് കോളജിലെ സ്റ്റാഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ തൊടുപുഴ കല്ലൂര്‍ക്കാട് വെട്ടുപാറക്കല്‍ ജെയിംസ് വി ജോര്‍ജ് (38) ആണ് മരിച്ചത്.
വൈകിട്ട് നാലോടെ കോളജിലെ അദ്ധ്യാപകരുടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലി മത്സരത്തില്‍ പങ്കെടുത്തശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെട്ടുപാറക്കല്‍ പരേതനായ വര്‍ക്കിയുടെയും മേരിയുടെയും മകനാണ്.
എളമക്കരയില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. ആര്‍എംവി റോഡ് ചിറക്കപ്പറമ്ബില്‍ ശാരദ നിവാസില്‍ രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് മരിച്ചത്. 24 വയസ്സായിരുന്നു. വയനാട് സ്വദേശിയാണ്.
എട്ടുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. രാവിലെ ജിമ്മിലെ ട്രെഡ് മില്ലില്‍ വ്യായാമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.