BREAKINGKERALA

തൊഴിലാളി സമരം തുടരുന്നു; തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വൈകി, സര്‍വീസ് റദ്ദാക്കിയിട്ടില്ലെന്ന് അധികൃതര്‍

തിരുവനന്തപുരം: ഗ്രൗണ്ട് ഹാന്‍ഡലിംങ് ജീവനക്കാരുടെ സമരം തുടരുന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങള്‍ റദ്ദാക്കിയിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍. ചില സര്‍വീസുകളില്‍ അര മണിക്കൂര്‍ താമസം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് വിശദീകരണം. സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് പകരം ജീവനക്കാരെ നിയോഗിച്ച് ജോലി നടക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. അതേസമയം സമരവുമായി മുന്നോട്ട് പോകുമെന്നാണ് തൊഴിലാളികളുടെ നിലപാട്. എയര്‍ ഇന്ത്യ സാറ്റ് സിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് വിഭാഗം കരാര്‍ തൊഴിലാളികളാണ് പണിമുടക്കുന്നത്.
ശമ്പള പരിഷ്‌കരണവും ബോണസും ആവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമരം. എയര്‍ ഇന്ത്യാ സാറ്റ്‌സിലെ എല്ലാ രാഷ്ട്രീയ ധാരകളിലും പെട്ട തൊഴിലാളികള്‍ സംയുക്തമായാണ് സമരം നടത്തുന്നത്. 400 ഓളം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതായി സമര സമിതി അറിയിക്കുന്നു. സമരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഇതേ തുടര്‍ന്ന് രാത്രി ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കാന്‍ അരമണിക്കൂറോളം വൈകി.

Related Articles

Back to top button