ENTERTAINMENTTAMIL

നടന്‍ നെപ്പോളിയന്റെ മകന്‍ വിവാഹിതനായി; മകന് വേണ്ടി താലി ചാര്‍ത്തി അമ്മ

നടന്‍ നെപ്പോളിയന്റെ മകന്‍ ധനൂഷും അക്ഷയയും ജപ്പാനില്‍ വെച്ച് വിവാഹിതരായി. മസ്‌കുലര്‍ ഡിസ്ട്രോഫി ബാധിച്ച ധനൂഷിന് വേണ്ടി അമ്മയാണ് അക്ഷയയുടെ കഴുത്തില്‍ താലി അണിയിച്ചത്. മകന്റെ വിവാഹവേളയില്‍ വികാരഭരിതനായിരിക്കുന്ന നെപ്പോളിയന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
സിനിമാതാരങ്ങളായ കാര്‍ത്തി, ശരത്കുമാര്‍, രാധിക, സുഹാസിനി, കൊറിയോഗ്രാഫര്‍ കല മാസ്റ്റര്‍ എന്നിവര്‍ ജപ്പാനില്‍ നടന്ന വിവാഹത്തില്‍ പങ്കുകൊണ്ടു.നേരില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന നടന്‍ ശിവകാര്‍ത്തികേയന്‍ വീഡിയോ കോളിലൂടെ വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചു.
ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങി വര്‍ണാഭമായ ആഘോഷ പരിപാടികള്‍ വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കഴിഞ്ഞ ജൂലായിലായിരുന്നു ധനുഷിന്റെയും അക്ഷയയുടെയും വിവാഹ നിശ്ചയം നടന്നത്.

മസ്‌കുലര്‍ ഡിസ്ട്രോഫി ബാധിച്ച ധനുഷിന്റെ ചികിത്സയ്ക്കായാണ് നെപ്പോളിയന്‍ അമേരിക്കയിലേയ്ക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയത്. ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ് ധനൂഷ്. ചെറിയ പ്രായത്തില്‍ തന്നെ ധനൂഷിന്റെ രോഗവിവരം കണ്ടെത്തിയിരുന്നു.

Related Articles

Back to top button