BREAKINGKERALA
Trending

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ അനധികൃത പരിശോധനയിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കുമോ? വിധി ഇന്ന്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനുവാദമില്ലാതെ തുറന്നു പരിശോധിച്ചതിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നുമാണ് ആവശ്യം. വിചാരണക്കോടതിയുടേതടക്കം മൂന്നു കോടതികളുടെ പരിഗണനയില്‍ ഇരിക്കേ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്നായിരുന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്.

Related Articles

Back to top button