നഴ്സിങ് വിദ്യാർഥി ക്രൂര റാഗിങ്ങിനിരയായതിൽ സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ. അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാംവർഷ നഴ്സിംഗ് വിദ്യാർഥിയാണ് റാഗിങ്ങിനിരയായത്. കഴിഞ്ഞ ഒരു വർഷമായി സീനിയർ വിദ്യാർഥികളിൽ നിന്ന് റാഗിംഗ് നേരിടുന്നുണ്ടെന്നും സീനിയേഴ്സ് താമസിച്ച വീട്ടിലേക്ക് വിളിച്ചുവരുത്തി കഴിഞ്ഞദിവസം നഗ്നനാക്കി മർദ്ദിച്ചെന്നും വിദ്യാർഥിയുടെ പിതാവ് പറഞ്ഞു.
ശരീരത്തിൽ ഹാങ്ങർ കൊണ്ട് അടിക്കുകയും മർദ്ദിക്കുകയും ചെയ്തൂവെന്നും പരാതി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറഞ്ഞു. സംഭവത്തിൽ രണ്ട് സീനിയർ വിദ്യാർഥികളെ ചേരാനല്ലൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.