BREAKINGKERALA

‘നിയമത്തിന് മുകളില്‍ ഒന്നും പറക്കില്ല, നിയമാനുസൃതമുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും’: മന്ത്രി എംബി രാജേഷ്

കോട്ടയം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. രണ്ടു കൂട്ടരുടെയും അഭിപ്രായങ്ങള്‍(നടി ശ്രീലേഖയുടെയും രഞ്ജിത്തിന്റെയും) മാത്രമാണ് വന്നത്. പരാതികളൊന്നും സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ല. പരാതി തന്നാല്‍ നിയമനടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളം. നിയമത്തിന് മുകളില്‍ ഒന്നും പറക്കില്ല. നിയമാസൃതം ഉള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button