BREAKINGNATIONAL

നിയമവിദ്യാര്‍ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ പിടിയില്‍

വിശാഖപട്ടണം: ആന്ധ്ര പ്രദേശില്‍ നിയവിദ്യാര്‍ഥിനിയായ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്ന സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിനിയും കാമുകനും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തത്.
സംഭവത്തെ കുറിച്ച് പുറത്ത് പറയാതിരുന്ന പെണ്‍കുട്ടി ഇതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട പിതാവ് ഇത് തടയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ കാമുകനായ വംശിയും മൂന്ന് സുഹൃത്തുക്കളുമാണ് പോലീസ് പിടിയിലായത്.
വംശിയും പെണ്‍കുട്ടിയും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രതി പെണ്‍കുട്ടിയെ വിശാഖപട്ടണത്തെ കൃഷ്ണനഗറിലെ സുഹൃത്തിന്റെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്ത് ഇത് വീഡിയോയില്‍ പകര്‍ത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് സുഹൃത്തുക്കളെ കൂട്ടി പെണ്‍കുട്ടിയ പീഡിപ്പിക്കുകയായിരുന്നു.
നവംബര്‍ 18നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് ശേഷം പെണ്‍കുട്ടി വീട്ടുകാരോട് പീഡനത്തെ കുറിച്ച് തുറന്നു പറയുകയായിരുന്നു. ചൊവ്വാഴ്ചയാണ് പോലീസ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button