KERALABREAKINGNEWS

‘നിരപരാധിത്വം തെളിയിക്കും’: നടിക്ക് എതിരായ തെളിവുകൾ അഭിഭാഷകന് കൈമാറി മുകേഷ്

ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരായ തെളിവുകൾ അഭിഭാഷകന് കൈമാറി മുകേഷ്. നടി പണം ആവശ്യപ്പെട്ടത് ഉൾപ്പടെ നിർണായക രേഖകളാണ് കൈമാറിയതെന്ന് അഭിഭാഷകൻ ജിയോ പോൾ പറഞ്ഞു. മുകേഷ് അഭിഭാഷകനുമായി ഒന്നരമണിക്കൂർ കൂടിക്കാഴ്ച നടത്തി. മുകേഷിന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് അഡ്വ. ജിയോ പോൾ പറഞ്ഞു.ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. ലൈംഗിക പീഡനം നടന്നിട്ടില്ല ആരോപണം മാത്രമാണെന്നും അന്വേഷണം സത്യസന്ധമായി നടക്കട്ടെയെന്നും അഭിഭാഷകൻ പറഞ്ഞു. മുകേഷ് കൈമാറിയ രേഖകൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മുകേഷ് തിരുവനന്തപുരത്തേക്ക് മടങ്ങി.

 

 

Related Articles

Back to top button