പരിശുദ്ധനായ പരുമല തിരുമേനിയുടെ 122-ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് സര്‍ക്കാര്‍തല വിവിധ വകുപ്പുകളുടെ ഏകോപനവും ക്രമീകരണങ്ങളും സംബന്ധിച്ച് ആലപ്പുഴ, പത്തനംതിട്ട ജില്ലാ തല വകുപ്പു മേധാവികളുടെ അവലോകന യോഗം 29-9-24 പരുമല സെമിനാരിയില്‍വെച്ച് ചേര്‍ന്നു. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ്ജ് യോഗം ഉദ്ഘാടനം ചെയ്തു. ജനബാഹുല്യം കണക്കിലെടുത്ത് പരുമല പെരുന്നാളിന് ഈ വര്‍ഷം വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുവാന്‍ പാടില്ലെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് ബഹു. മന്ത്രി ശ്രീ. സജി ചെറിയാന്‍ പറഞ്ഞു. പെരുന്നാള്‍ ദിനങ്ങളില്‍ വിവിധ ഡിപ്പോകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ നടത്തുവാനും പഞ്ചായത്തിന്റെ സഹകരണത്തോടെ കുടിവെള്ളം വിതരണം നടത്തുവാനും റോഡുകളുടെയും പാലത്തിന്റെയും അറ്റകുറ്റപണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുവാനും വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുവാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുംപെരുന്നാളുമായി ബന്ധപ്പെട്ട് പ്രത്യേക പോലീസ് കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നതിനും ഫയര് ഫോഴ്സ് ഡിപ്പാര്ട്ട് മെന്റിന്റെ സേവനവും ആരോഗ്യവകുപ്പ് ആംബുലന്‍സ് സേവനം ഒരുക്കുകയും പ്രത്യേക മെഡിക്കല്‍ ടീമിനെ സജ്ജമാക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാനും തീരുമാനിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ IAS ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് IAS, പത്തനംതിട്ട അഡീഷണല്‍ എസ്. പി. ആര്‍. ബിനു, തിരുവല്ലാ സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ IAS, തിരുവല്ലാ ഡി.വൈ.എസ്.പി. അഷാദ് എസ്. പത്തനംതിട്ട ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി ആര്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി. പോള്‍ റമ്പാന്‍, സഭാ ട്രസ്റ്റിമാരായ ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, റോണി വര്‍ഗീസ് ഏബ്രഹാം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പ് മേധാവികള്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ പരുമല പെരുന്നാള്‍ ഒക്ടോബര്‍ 26ന് കൊടിയേറും. നവംബര്‍ 2 ന് സമാപിക്കും.
ഫോട്ടോ അടിക്കുറിപ്പ്
2024 പരുമല പെരുനാള്‍ ക്രമീകരണങ്ങള്‍ സംബന്ധിച്ച് പരുമലയില്‍ ചേര്‍ന്ന അവലോകന യോഗം മന്ത്രി ശ്രീമതി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. ബിജുഉമ്മന്‍, തിരുവല്ലാ ഡി.വൈ.എസ്.പി. അഷാദ് എസ്, അഡീ. എസ്.പി, ആര്‍. ബിനു, തിരുവല്ലാ സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണ, മന്ത്രി ശ്രീ. സജി ചെറിയാന്‍, ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, ഫാ.തോമസ് വര്‍ഗീസ് അമയില്‍, റോണി വര്‍ഗീസ് ഏബ്രഹാം, ഫാ.കെ.വി. പോള്‍ റമ്പാന്‍ എന്നിവര്‍ സമീപം