BREAKINGNATIONAL

പറഞ്ഞുനോക്കി, കേട്ടില്ല, തെരുവിലിരുന്ന് മദ്യപിച്ചവരെ ചൂലുകൊണ്ട് അടിച്ചോടിച്ച് സ്ത്രീകള്‍

തെരുവിലിരുന്ന് മദ്യപിക്കുന്നത് പതിവാക്കിയ മദ്യപാനി സംഘത്തെ ചൂലുകൊണ്ട് അടിച്ചോടിച്ച് സ്ത്രീകള്‍. പ്രദേശവാസികള്‍ക്ക് പോലും നടന്നു പോകാന്‍ സാധിക്കാത്ത വിധത്തില്‍ മദ്യപാനി സംഘങ്ങള്‍ തെരുവോരങ്ങള്‍ കയ്യടക്കിയതോടെയാണ് പ്രദേശത്തെ സ്ത്രീകള്‍ കൂട്ടംചേര്‍ന്ന് രംഗത്തിറങ്ങിയത് എന്നാണ് പറയുന്നത്. ചൂലുമായി തെരുവിലിറങ്ങിയ ഇവര്‍ വഴിയോരങ്ങളില്‍ ഇരുന്നു മദ്യപിച്ച വരെ ഓടിച്ചു വിടുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകള്‍ പ്രകാരം മുംബൈയിലെ കാന്തിവാലിയിലെ ലാല്‍ജിപദിലാണ് സംഭവം നടന്നത്. പൊതുസ്ഥലത്ത് പരസ്യമായി മദ്യം കഴിക്കുകയും തുടര്‍ന്ന് വഴിയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ മദ്യപാനി സംഘങ്ങള്‍ പെരുമാറുകയും ചെയ്തതോടെയാണ് സഹികെട്ട സ്ത്രീകള്‍ രംഗത്തിറങ്ങിയത്. ചൂലുമായി തെരുവിലിറങ്ങിയ ഇവര്‍ വഴിയോരങ്ങളില്‍ ഇരുന്നു മദ്യപിക്കുന്നവരെ തിരഞ്ഞുപിടിച്ച് അടിച്ചോടിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ചൂലുകളുമായി ഒരുകൂട്ടം സ്ത്രീകള്‍ തെരുവിലൂടെ നടക്കുന്നതും മദ്യപാനികളുടെ ശല്യം സഹിക്കാന്‍ പറ്റാതായതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് കാണാം. തുടര്‍ന്ന് ഇവര്‍ വഴിയോരങ്ങളിലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ ഇരുന്ന് മദ്യപിക്കുന്നവരെ തിരഞ്ഞുപിടിച്ച് ഓടിച്ചു വിടുകയായിരുന്നു. ആദ്യം തെരുവില്‍ ഇരുന്നു മദ്യപിക്കരുതെന്ന് പറയുകയും അതുകേട്ട് പിന്‍വാങ്ങാത്തവരെ ചൂലുകൊണ്ട് അടിച്ചോടിക്കുകയും ആയിരുന്നു. സ്ത്രീകളുടെ പ്രവൃത്തിയെ ആ സമയം തെരുവില്‍ ഉണ്ടായിരുന്ന ആളുകള്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കുന്നത് കാണാം.
എന്നാല്‍, എക്‌സില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതോടെ വലിയ അഭിനന്ദനങ്ങളാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. വളരെ നല്ലൊരു കാര്യമാണ് ഇവര്‍ ചെയ്തതെന്നും പൊതുശല്യം ആകുന്നവരെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യണമെന്നും നിരവധിപേര്‍ അഭിപ്രായപ്പെട്ടു. മദ്യപിക്കുന്നത് തെറ്റല്ലെന്നും എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് ശല്യം ആകുന്ന രീതിയില്‍ ചെയ്യുമ്പോള്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടേണ്ട തെറ്റാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ഏതായാലും, ഈ വീഡിയോ ഇതിനോടകം ആയിരക്കണക്കിനാളുകള്‍ കാണുകയും പ്രതികരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button