HEALTH

പല്ലുകളിലെ പോടുകൾ; ലക്ഷണങ്ങൾ ഇവയാണ്, ശ്രദ്ധിക്കണം

പല്ലുകളുടെ ഉപരിതലം പരന്നതല്ല. പല്ലുകളുടെ പുറത്തുള്ള ആവരണം ഇനാമൽ എന്ന പദാർഥം കൊണ്ട് ഉള്ളതാണ്. ഇത് ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ്. ഇതിൻറെ ഉള്ളിൽ ഡെൻറീൻ എന്ന അംശവും അതിനുള്ളിൽ പൾപ്പ് എന്ന ചെറിയ രക്തക്കുഴലുകളും ചെറിയ ഞരമ്പുകളും അടങ്ങുന്ന അംശവുമാണ്.

അമിതമായി മധുരം കഴിക്കുന്നത്, പറ്റിപ്പിടിക്കുന്ന ആഹാരപദാർഥങ്ങൾ കുഴികളിലും രണ്ടു പല്ലുകളുടെ ഇടയിലുംദീർഘനേരം തങ്ങിനിൽക്കുന്നതുകൊണ്ട്, ശരിയായ രീതിയിൽ ബ്രഷിംഗും ഫ്ലോസിങ്ങും ചെയ്യാത്തതിനാൽ, വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് പോട് കണ്ടുപിടിക്കാത്തതിനാൽ പോടുകൾ ഉണ്ടാകും.

ബ്രൗൺ കളറിലോ കറുത്ത കളറിലോ ഉള്ള പാടുകൾ, ചെറിയ സുഷിരങ്ങൾ പല്ലുകൾക്കിടയിലും ഉപരിതലത്തിലും കാണുന്നത്,  രണ്ടു പല്ലുകൾക്കിടയിൽ ഭക്ഷണം കയറുന്നത്, തൊടുമ്പോഴും കടിക്കുമ്പോഴും പുളിപ്പും വേദനയും,  അസഹനീയമായ വേദനയും പഴുപ്പു തുടങ്ങിയവാണ് പോടുകളുണ്ടാകുന്നതിൻറെ ലക്ഷണങ്ങൾ.

ഇനാമലിൽ മാത്രം വരുന്ന പോട്, കട്ടിയുള്ള ഫില്ലിംഗ് പദാർഥങ്ങൾ വച്ച് അടച്ചാൽ ദീർഘകാലം നിലനിൽക്കും. പല്ലിൻറെ അതേ കളറിലുള്ള ഫില്ലിംഗ് പദാർഥങ്ങൾ ലഭ്യമാണ്.  ഡെൻറീൻ കൂടെ ഉൾപ്പെടുന്ന പോടുകൾക്ക് ഇതിനടിയിലെ പൾപ്പിനെ സംരക്ഷിച്ചുകൊണ്ട് കട്ടിയുള്ള ഫില്ലിംഗ് മെറ്റീരിയൽസ് വച്ച് അടച്ചാൽ ദീർഘകാലം നിലനിൽക്കും. പോടിൻറെ ആഴം എക്സ്റേ എടുത്ത് പരിശോധിച്ചതിനുശേഷം  ഫില്ലിംഗ് നടത്താവുന്നതാണ്. പൾപ്പ് വരെ എത്തുന്ന പോടുകൾ റൂട്ട് കനാൽ ചികിത്സയും ക്യാപ്പുമിട്ട് പരിരക്ഷിച്ചാൽ ദീർഘകാലം നിലനിൽക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button