BREAKINGNATIONAL
Trending

പാഠപുസ്തകത്തില്‍ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വാദം തെറ്റ്; വിശദീകരണവുമായി എന്‍സിഇആര്‍ടി

ദില്ലി: പാഠപുസ്തകത്തില്‍ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയ നീക്കത്തില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി. ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വാദം തെറ്റാണെന്ന് എന്‍സിഇആര്‍ടി വ്യക്തമാക്കി. ആദ്യമായി ഭരണഘടനയുടെ വ്യത്യസ്ത ഭാഗങ്ങള്‍ക്ക് എന്‍സിഇആര്‍ടി പ്രാധാന്യം നല്‍കുകയാണ്. ആമുഖത്തില്‍ മാത്രമാണ് ഭരണഘടന പ്രതിഫലിക്കുന്നതെന്നത് ഇടുങ്ങിയ വാദമാണെന്നും എന്‍സിഇആര്‍ടി പറയുന്നു.
ആമുഖത്തോടൊപ്പം മൗലികാവകാശങ്ങള്‍, മൗലിക കര്‍ത്തവ്യങ്ങള്‍, ദേശീയ ഗാനം മുതലായവയ്ക്കും പരിഗണന നല്‍കുകയാണെന്നും എന്‍സിഇആര്‍ടി ചൂണ്ടിക്കാട്ടി. വിവിധ തലങ്ങളിലെ പാഠപുസ്തകങ്ങളില്‍ ഇവ ഉള്‍പ്പെടുത്തും. എന്ത് കൊണ്ട് ഇവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടനാമൂല്യങ്ങള്‍ മനസ്സിലാക്കിക്കൂടായെന്നും എന്‍സിഇആര്‍ടി ചോദിക്കുന്നു. 3,6 ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്നാണ് നിലവില്‍ ഭരണഘടന ആമുഖം ഒഴിവാക്കിയത്. പകരമായി ഈ പുസ്തകങ്ങളില്‍ ദേശീയ ഗാനം, ദേശീയ ഗീതം, മൗലികാവകാശങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുകയായിരുന്നു.

Related Articles

Back to top button