BREAKINGNATIONAL

പാമ്പിന്‍വിഷം കുത്തിവെച്ച് ഭര്‍ത്താവ് ഭാര്യയെ കൊന്നു; ക്രൂരത 25 ലക്ഷം ഇന്‍ഷൂറന്‍സ് തുക കൈക്കലാക്കാന്‍

ദെഹ്‌റാദൂണ്‍: ഇന്‍ഷൂറന്‍സ് തുക ലഭിക്കാനായി പാമ്പിന്റെ വിഷം കുത്തിവെച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടത്തി. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് ന?ഗറിലാണ് സംഭവം. ശുഭം ചൗധരിയാണ് ഭാര്യ സലോനി ചൗധരിയെ ഓ?ഗസ്റ്റ് 11-ന് കൊലപ്പെടുത്തിയത്.മരിച്ച സ്ത്രീയുടെ സഹോദരന്‍ ജസ്പുര്‍ പോലീസില്‍ പരാതിനല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സലോനിയുടെ പേരില്‍ 25 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയെടുത്ത് ഒരു മാസത്തിനുള്ളിലാണ് കൊലപാതകം.
സലോനിയെ ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി സഹോദരന്‍ പരാതിയില്‍ ആരോപിച്ചു. തന്നെ നോമിനിയാക്കി ജൂലായ് 15-നാണ് ശുഭം സലോനിയുടെ പേരില്‍ ഇന്‍ഷൂറന്‍സ് പോളിസി എടുത്തതെന്നും രണ്ട് ലക്ഷം രൂപ പ്രീമിയമായി അടച്ചെന്നും അദ്ദേഹം പറഞ്ഞു.
ശുഭം ചൗധരിയെ കൂടാതെ, ഇയാളുടെ മാതാപിതാക്കള്‍ക്കും മറ്റൊരു വ്യക്തിക്കുമെതിരേ കൊലകുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സഹോദരന്റെ പരാതിയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. കൂടുതല്‍ തെളിവുകള്‍ക്കായി സലോനിയുടെ ആന്തരാവയവങ്ങള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ് പോലീസ്.

Related Articles

Back to top button