BREAKINGINTERNATIONAL

പാമ്പുകള്‍ നിറഞ്ഞ മുറിയിലൊരാള്‍, ഭയപ്പെടുത്തും വീഡിയോ

പാമ്പുകളുടെ വീഡിയോ വൈറലായി മാറാത്ത ഒരു ദിവസം പോലും ഇപ്പോള്‍ ഉണ്ടാകാറില്ല. എപ്പോള്‍ സോഷ്യല്‍ മീഡിയ തുറന്നാലും അത്തരത്തിലുള്ള എന്തെങ്കിലും ഒരു വീഡിയോ നമ്മുടെ കണ്ണില്‍ പെടാറുണ്ട്. പാമ്പിനെ പേടിയുള്ള മനുഷ്യരാണ് ലോകത്തില്‍ കൂടുതലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങനെയല്ല എന്ന് തോന്നും. പാമ്പുകളെ പേടിയില്ലാത്ത ആളുകളാണ് അധികവും. ഇതും അതുപോലെ ഒരു വീഡിയോയാണ്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത് ali_gholami5752 എന്ന യൂസറാണ്. വീഡിയോയില്‍ കാണുന്നത് നിറയെ പാമ്പുകളുള്ള ഒരു മുറിയില്‍ യാതൊരു ഭയമോ സങ്കോചമോ ഇല്ലാതെ ഇരിക്കുന്ന ഒരാളെയാണ്. വീഡിയോ തുടങ്ങുമ്പോള്‍ തന്നെ കാണുന്നത് ആരും ഭയന്ന് കണ്ണടച്ചു പോകുന്ന ഒരു രംഗമാണ്. ഒരു മുറിയില്‍ നിറയെ പാമ്പുകള്‍. അതില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ വരേയും ഉണ്ട്.
പിന്നെ കാണുന്നത് ഒരാള്‍ ഒരു വടിയും കുത്തി ആ കൊച്ചുമുറിക്കുള്ളിലേക്ക് ഒരു കുഞ്ഞുവാതിലിലൂടെ കടന്നു വരുന്നതാണ്. അയാള്‍ പാമ്പുകളുടെ തൊട്ടടുത്തെത്തിയ ശേഷം അവിടെ ഇരിക്കുന്നതും കാണാം. പാമ്പിനെ യാതൊരു പേടിയുമില്ല എന്ന് മാത്രമല്ല, അവയെ കയ്യിലെടുക്കുന്നതും ഒക്കെ വീഡിയോയില്‍ വളരെ വ്യക്തമായി തന്നെ കാണാവുന്നതാണ്. അത്യന്തം ഭയം തോന്നുന്ന ഈ വീഡിയോ നിരവധിപ്പേരാണ് കണ്ടതും അതിന് കമന്റുകള്‍ നല്‍കിയതും. ഇയാള്‍ക്ക് എന്തൊരു ധൈര്യമാണ് എന്ന് തന്നെയാണ് ഭൂരിഭാഗം പേരും വീഡിയോയ്ക്ക് കമന്റ് നല്‍കിയിരിക്കുന്നത്.
അതേസമയം, അടുത്തിടെ മധ്യപ്രദേശില്‍ നിന്നും ഒരു വിചിത്രമായ വാര്‍ത്ത പുറത്ത് വന്നിരുന്നു. ഒരു മൂര്‍ഖന്‍ യുവാവിനെ കടിക്കുകയും യുവാവ് ആശുപത്രിയിലാവുകയും ചെയ്തു. ഈ സമയത്ത് യുവാവിനെ കടിച്ച മൂര്‍ഖന്‍ ചത്തുപോയി എന്നതായിരുന്നു വാര്‍ത്ത.

Related Articles

Back to top button