SPORTS

പാരീസ് ഒളിംപിക്സിൽ ഉപയോഗിക്കുന്നത് ആന്റി സെക്സ് കട്ടിലുകൾ; പ്രത്യേകതകൾ ഇതൊക്കെ

കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന മത്സരാർത്ഥികള്‍ക്ക് ഒളിമ്ബിക് വില്ലേജുകളിലെ അവരുടെ മുറിയില്‍ ആന്റി സെക്സ് ബെഡുകള്‍ ആയിരുന്നു ഏർപ്പാടാക്കിയിരുന്നത്. അന്ന് കൊറോണ പടർന്നിരുന്ന സമയത്തായിരുന്നു ഒളിമ്ബിക്സ് ക്രമീകരിച്ചിരുന്നത്. ഗെയിംസില്‍ പങ്കെടുക്കാൻ വരുന്ന താരങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏർപ്പെടാതെ ഇരിക്കാൻ വേണ്ടിയാണ് അവർ ആന്റി സെക്സ് ബെഡുകള്‍ നിർമ്മിച്ചത്

എന്നാല്‍ ഈ വർഷം നടക്കുന്ന പാരീസ്  ഒളിംപിക്സുകളിലെ മത്സരാർത്ഥികള്‍ക്ക് മുൻപത്തെ പോലെ തന്നെ ഉള്ള ആന്റി സെക്സ് ബെഡുകള്‍ ആണ് വീണ്ടും ക്രമീകരിച്ചിരിക്കുന്നത്. കാർഡ്ബോർഡ് കൊണ്ട് നിർമിച്ചവയാണ് ഈ ബെഡുകള്‍. കഴിഞ്ഞ കൊറോണ സമയത് നടന്ന ടോക്കിയോ ഒളിമ്ബിക്സില്‍ ആയിരുന്നു ഈ ബെഡുകള്‍ ആദ്യമായി അവതരിപ്പിച്ചത്. ആ ബെഡുകള്‍ നിർമിച്ചത് ജപ്പാൻ ആയിരുന്നു. ഇതിന്റെ ബലം പരിശോധിക്കുന്ന വീഡിയോസ് അന്ന് കുറെ മത്സരാർത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു. അങ്ങനെ ആണ് ഇതിന് ആന്റി സെക്സ് ബെഡുകള്‍ എന്ന പേര് ലഭിച്ചത്

 

ഈ വർഷത്തെ ഒളിമ്പിക്സിലും  ഇതേ തരത്തിലുള്ള കാർഡ്ബോർഡ് കട്ടിലുകളാണ് ഫ്രാൻസ് നിർമിച്ചിരിക്കുന്നത്. എന്നാല്‍ ഇത് മുൻപത്തെ പോലെ ഉള്ളവയല്ല, മറിച്ച്‌ മുമ്ബത്തേക്കാള്‍ ബലം കൂടിയ കട്ടിലുകളാണ് നിർമിച്ചിരിക്കുന്നത്. ഒളിമ്ബിക്‌സിനെത്തിയ നിരവധി കായികതാരങ്ങള്‍ ഇവയുടെ ബലം പരീക്ഷിക്കുന്ന വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റും പങ്കുവെച്ചിട്ടുണ്ട്.ഓസ്‌ട്രേലിയൻ ടെന്നീസ് താരങ്ങളായ ഡാരിയ സാവില്ലെയും, എലന്‍ പെരസും കാര്‍ഡ്‌ബോര്‍ഡ് കട്ടിലിനു മുകളിലേക്ക് ചാടുന്നതിന്റെയും പരിശീലിക്കുന്നതിന്റെയും വീഡിയോ ഇൻസ്റ്റാഗ്രാമില്‍ പങ്ക് വെച്ചിരുന്നു.

മറ്റൊരു താരം ബ്രിട്ടീഷ് ഡൈവർ ടോം ഡാലെ ആണ് അദ്ദേഹവും കട്ടിലിന്റെ ബലം പരിശോധിക്കുന്ന വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. ഐറിഷ് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റായ റൈസ് മക്ലെനാഗനും ഇവയുടെ ബലം പരിശോധിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിട്ടുണ്ട്. ഇതിനു വിചാരിച്ച പോലെ അത്ര ബലം ഇല്ല എന്നും കൂട്ടി ചേർത്തു

നേരത്തെ നടന്ന ടോക്കിയോ ഒളിമ്ബിക്സില്‍ കൊറോണ വ്യാപനം തടയാൻ വേണ്ടി ആയിരുന്നു അവർ അത് പോലത്തെ ബെഡുകള്‍ നിർമിച്ചത് എന്നായിരുന്നു അവരുടെ വാദം. ഒരു മനുഷ്യന്റെ ശരീര ഭാരം താങ്ങാൻ പറ്റുന്ന അത്രയും ബലം ഉള്ളവ നിർമിച്ചിരുന്നു അവർ. 18000 കട്ടിലുകളാണ് കഴിഞ്ഞ വർഷം അവർ ഒളിമ്ബിക്സിനായി നിർമിച്ചിരുന്നത്.

Related Articles

Back to top button