BREAKINGKERALA

പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി

പാലക്കാട്: പാലക്കാട്ടെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി. പാലക്കാട് നഗരത്തില്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തിലാണ് സംഭവം. 17 വയസുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്.
സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളില്‍ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കാണാതായതില്‍ പോക്‌സോ അതിജീവിതയും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിര്‍ഭയ കേന്ദ്രം അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം.

Related Articles

Back to top button