പത്തനംതിട്ട: പിവി അന്‍വറുമായുള്ള പത്തനംതിട്ട എസ് പി സുജിത് ദാസിന്റെ വിവാദ ഫോണ്‍ വിളിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ സംരക്ഷിച്ച് സര്‍ക്കാര്‍. സുജിത് ദാസിനെതിരെ മാത്രമായിരിക്കും നടപടി. അജിത്കുമാര്‍ ബന്ധുകള്‍ വഴി സാമ്പത്തിക ഇടപാട് നടത്തുന്നു എന്നായിരുന്നു എസ്പി സുജിത് ദാസ് എംഎല്‍എയോട് പറഞ്ഞത്.
സുജിത് ദാസിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെങ്കിലും കടുത്ത നടപടിയുണ്ടാവില്ല. വകുപ്പുതല അന്വേഷണം മാത്രമാവും ഉണ്ടാവുക. എസ്പിക്കെതിരെ കടുത്ത നടപടിയെടുത്താല്‍ എഡിജിപി യെയും മാറ്റേണ്ടിവരും. എഡിജിപി ക്കെതിരെ വന്ന പരാതികള്‍ ഡിജിപി സര്‍ക്കാരിന് കൈമാറും. എംഎല്‍എ അന്‍വറിനെതിരായ എഡിജിപി യുടെ പരാതിയിലും നടപടിയെടുക്കാനിടയില്ല.
49 Less than a minute