കോഴിക്കോട്: മുല്ലപെരിയാറില്‍ പുതിയ ഡാം എന്നതില്‍ ബദല്‍ നിര്‍ദേശവുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. റിസര്‍വോയറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ടണലും വെള്ളം ശേഖരിക്കാന്‍ ചെറിയ ഡാമുകളും നിര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണവും മുല്ലപെരിയാര്‍ ഭീഷണിക്ക് പരിഹാരവും എന്ന വിഷയത്തില്‍ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന നിലയിലുള്ള ബദല്‍ നിര്‍ദേശമാണ് ഇ ശ്രീധരന്‍ മുന്നോട്ട് വച്ചിട്ടുള്ളത്. പുതിയ ഡാമിന് പകരം, തമിഴ്‌നാട്ടിലേക്ക് വെള്ളം ഒഴുക്കുന്നതിന് ടണല്‍ നിര്‍മ്മിച്ചാല്‍ ആശങ്ക പരിഹരിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ടണല്‍ നിര്‍മ്മിച്ചാല്‍ കുറഞ്ഞത് 50 വര്‍ഷത്തേക്ക് മുല്ലപെരിയാര്‍ ഭീഷണി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ 2014 ലെ വിധിയില്‍ തടയിണ നിര്‍മിക്കുന്നതിനെ പറ്റി പറയുന്നുണ്ടെന്നും ഇ.ശ്രീധരന്‍ പറഞ്ഞത് പ്രായോ?ഗികമാണോ എന്ന് പരിശോധിക്കണമെന്നും മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ ഷാജി.പി.ജോസഫ് പറഞ്ഞു. അന്ത്യശ്വാസം വലിക്കുന്ന ഡാം ശക്തിപ്പെടുത്താന്‍ പറ്റില്ലെന്നും ഇ.ശ്രീധരനും റസ്സല്‍ ജോയിയും ചെയ്യുന്നത് വഞ്ചനയാണെന്നും ഫാ.ജോയ് നിരപ്പേല്‍ വിമര്‍ശിച്ചു.
52 Less than a minute