കൊച്ചി: മുന്‍നിര ടെലികോം സേവന ദാതാവായ വി പ്രീമിയം പോസ്റ്റ് പെയ്ഡ് അനുഭവങ്ങള്‍ പ്രദാനം ചെയ്തു കൊണ്ട് പുത്തന്‍ പുതിയ റെഡ്എക്‌സ് പ്ലാന്‍ അവതരിപ്പിച്ചു. നെറ്റ്ഫ്‌ളിക്‌സ് അടക്കമുള്ള ആനുകൂല്യങ്ങളുമായി വിനോദം, ഡൈനിങ്, യാത്ര, സുരക്ഷ, മുന്‍ഗണനാ ഉപഭോക്തൃ സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരൊറ്റ പ്ലാനില്‍ ഉള്‍പ്പെടുത്തിയ പദ്ധതി വെറും 1201 രൂപയ്ക്കാണു ലഭ്യമാക്കുന്നത്.
നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സണ്‍ നെക്സ്റ്റ് എന്നീ ഒടിടികള്‍ മൊബൈലിലും ടിവിയിലും ലഭിക്കും.
ആറു മാസത്തെ സ്വിഗി വണ്‍ കോംപ്ലിമെന്ററി മെമ്പര്‍ഷിപ്പ്, അന്താരാഷ്ട്ര റോമിങ്, വിമാനത്താവളങ്ങളിലെ വിഐപി ലോഞ്ച് സൗകര്യം, 12 മാസ നോര്‍ട്ടണ്‍ മൊബൈല്‍ സെക്യൂരിറ്റി, മുന്‍ഗണനാ ഉപഭോക്തൃ സേവനങ്ങള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ലഭിക്കും.
70 Less than a minute