BREAKINGNATIONALNEWS

പ്രധാനമന്ത്രി ദുരന്തഭൂമിയിൽ; ഹെലികോപ്ടറിൽ ആകാശനിരീക്ഷണം, റോഡ് മാര്‍ഗം ചൂരൽമലയിലേക്ക്

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി. കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിലാണ് വയനാട്ടിലെത്തിയത്. തുടര്‍ന്ന് ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ആകാശ നിരീക്ഷണത്തിനുശേഷം ചൂരൽമലയിലെ ദുരന്തഭൂമി പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഇതിനുശേഷം ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ദുരന്തത്തെ അതിജീവിച്ചവരുമായി സംസാരിക്കും.

Related Articles

Back to top button