BUSINESS

പ്രീതി സോഡിയാക്ക് ഏറ്റവും ശക്തമായ മിക്‌സര്‍ ഗ്രൈന്‍ഡര്‍’ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി

കൊച്ചി: വെര്‍സുനി ഇന്ത്യ യുടെ പ്രമുഖ മിക്‌സര്‍ ഗ്രൈന്‍ഡര്‍ ബ്രാന്‍ഡായ പ്രീതി കിച്ചന്‍ അപ്ലയന്‍സസില്‍ നിന്നുള്ള മുന്‍നിര പവര്‍ പാക്ക്ഡ് മിക്‌സര്‍ ഗ്രൈന്‍ഡറായ പ്രീതി സോഡിയാക് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഒരു നാഴികക്കല്ല് കൈവരിച്ചു.
ഏറ്റവും കടുപ്പമേറിയ ഇനങ്ങളെ പൊടിക്കുന്നതിനുള്ള ഏറ്റവും ശക്തമായ മിക്‌സര്‍ ഗ്രൈന്‍ഡര്‍ ആയി ലഭിച്ച ഈ അംഗീകാരം, പുതുമ, ഗുണനിലവാരം, പ്രകടനം എന്നിവയിലുള്ള പ്രീതിയുടെ സമര്‍പ്പണത്തിന്റെ മികവിന്റെ തെളിവായി ചൂണ്ടിക്കാട്ടുന്നു.
പീതി സോഡിയാക്കിന്റെ ആകര്‍ഷണീയമായ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിന്, ബ്രാന്‍ഡ് വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള 120 ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉള്‍പ്പെടുത്തി, കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നാല് പ്രധാന നഗരങ്ങളില്‍ ഈ ഗ്രൈന്‍ഡര്‍ പരീക്ഷിച്ചു.
ഇഷ്ടികയും മരവും മുതല്‍ സുഗന്ധവ്യഞ്ജനങ്ങളും മറ്റും വരെ കഠിനമായ വിവിധ വസ്തുക്കള്‍ പൊടിക്കുക എന്ന വെല്ലുവിളി ഈ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഏറ്റെടുത്തു.
സോഡിയാക്കിന്റെ കഴിവുകളുടെ ഈ കരുത്തുറ്റ പ്രകടനം അതിന്റെ അസാധാരണമായ ശക്തിയും ഈടുതലും ഉയര്‍ത്തിക്കാട്ടി പ്രശംസ നേടി.. ഈ അംഗീകാരം ഉല്‍പ്പന്നത്തിന്റെ സമാനതകളില്ലാത്ത പ്രകടനത്തിനും വിശ്വാസ്യതയ്ക്കും അടിവരയിടുകയും, മത്സര വിപണിയില്‍ അതിനെ വേറിട്ടു നിര്‍ത്തുകയും ചെയ്യുന്നു.
റെക്കോര്‍ഡ് പ്രഖ്യാപിച്ച ഇന്ത്യ ആന്റ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ നിന്നുള്ള വിധികര്‍ത്താക്കളായ . വിവേക്. ആര്‍. നായര്‍, സഗയരാജ് എന്നിവരാണ് ഈ അവകാശവാദം സ്ഥിരീകരിച്ചത്.
ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയുടെ ഏറ്റവും ശക്തമായ മിക്‌സര്‍ ഗ്രൈന്‍ഡറായി പ്രീതി സോഡിയാകിനെ അംഗീകരിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട് നേട്ടത്തെ കുറിച്ച് സംസാരിക്കവേ വെര്‍സുനി ഇന്ത്യ ഹോംസ് സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗുല്‍ബഹര്‍ തൗരാനി പറഞ്ഞ.ു.
റഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത മാത്രമല്ല, ഈ വിഭാഗത്തിലൊന്നാകെ പൂര്‍ണതയുടെ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു.ഗുല്‍ബഹര്‍ തൗരാനി പറഞ്ഞു.

Related Articles

Back to top button