BREAKINGNATIONAL
Trending

പ്രൈമറി സ്‌കൂളുകള്‍ അടച്ചിടും, ഡീസല്‍ ബസ് വേണ്ട, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്; നിയന്ത്രണം കടുപ്പിച്ച് ദില്ലി

ദില്ലി: മലിനീകരണം രൂക്ഷമായ ദില്ലിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രാവിലെ 8 മണിമുതല്‍ മലിനീകരണം കുറയ്ക്കുന്നതിനായുള്ള കര്‍മ്മ പരിപാടിയായ ?ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍പ്ലാനിന്റെ ?സ്റ്റേജ് 3 നടപ്പാക്കി തുടങ്ങി. പ്രൈമറി സ്‌കൂളുകള്‍ ഇന്ന് മുതല്‍ അടച്ചിടും. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഖനനവും നിര്‍ത്തി വയ്ക്കും. പൊടി ഉല്‍പാദിപ്പിക്കുന്ന ജോലികള്‍ക്കും നിയന്ത്രണമുണ്ട്. ഡീസല്‍ ബസുകള്‍ നിരത്തിലിറക്കുന്നതിനും നിയന്ത്രണമുണ്ടാകും.
വായുമലിനീകരണ തോത് ഇന്നും വളരെ മോശം അവസ്ഥയിലാണ്. ഇന്ന് ശരാശരി വായുമലിനീകരണ തോത് രേഖപ്പെടുത്തിയത് 368 ആണ്. അതേസമയം പുകമഞ്ഞ് കാരണം കാഴ്ചാപരിധി കുറയുന്നതും പ്രതിസന്ധിയാണ്. ഇന്ന് ദില്ലി വിമാനത്താവളത്തില്‍ 400 മീറ്ററാണ് കാഴ്ചാപരിധി. പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ്.

Related Articles

Back to top button