കൊച്ചി: ടൈറ്റന്‍ കമ്പനിയില്‍ നിന്നുള്ള പ്രമുഖ യൂത്ത് ഫാഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് ആദ്യ മൈക്രോ മോട്ടോര്‍ വാച്ച് ശേഖരമായ ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് വിപണിയിലവതരിപ്പിച്ചു. സര്‍ഗാത്മകതയും വേറിട്ട ശൈലിയും ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു സ്റ്റേറ്റ്‌മെന്റ് ആഭരണമായാണ് ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് വിപണിയിലെത്തുന്നത്. മൂന്ന് വ്യത്യസ്ത മൈക്രോ മോട്ടോറുകളുള്ള സവിശേഷമായ ഡയല്‍ രൂപകല്പനയാണ് ഗാംബിറ്റ് വാച്ച് ശേഖരത്തിന്റെ പ്രത്യേകത. സ്പീഡോമീറ്റര്‍ പ്രചോദിത രൂപമാണ് മണിക്കൂര്‍, മിനിട്ട് സൂചികള്‍ക്ക്.
പാരമ്പര്യേതരമായ ഡിസൈനിലാണ് ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. മെറ്റല്‍, ലെതര്‍ സ്ട്രാപ്പ് ഓപ്ഷനുകളുണ്ട്.ഗാംബിറ്റ് വാച്ച് ശേഖരം ഫാസ്റ്റ്ട്രാക്ക് സ്റ്റോറില്‍ നിന്നും ഓണ്‍ലൈനായി ളമൃേെമരസ.ശി നിന്നും ലഭിക്കും. 6795 രൂപ മുതലാണ് വില.
74 Less than a minute