പാലക്കാട്: പാലക്കാട് ബിജെപി മുന്‍ കൗണ്‍സിലറുടെ വീടിനുനേരെ ആക്രമണം. സംഭവത്തില്‍ യുവമോര്‍ച്ച മണ്ഡലം ഭാരവാഹി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി. മണലി സ്വദേശിയും യുവമോര്‍ച്ച മണ്ഡലം ഭാരവാഹിയുമായ രാഹുലിന്റെ നേതൃത്വത്തിലായിരുന്നു അക്രമണം.
രാഹുല്‍, രാഹുലിന്റെ സുഹൃത്തുക്കളായ അനുജില്‍, അജേഷ് കുമാര്‍, സീന പ്രസാദ്, മഞ്ഞല്ലൂര്‍ സ്വദേശിയായ അജേഷ് എന്നിവരാണ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമത്തില്‍ ബിജെപി മുന്‍ കൗണ്‍സിലര്‍ അച്ചുതാനന്ദന്‍ ഇട്ട കമന്റാണ് അക്രമത്തിന് കാരണം. പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
108 Less than a minute