ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ബസ്സിനുള്ളില്‍ കൗമാരക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ദെഹ്‌റാദൂണ്‍ അന്തഃസംസ്ഥാന
ബസ് ടെര്‍മിനലിലാണ് (ഐ.എസ്.ബി.ടി) ഞെട്ടിക്കുന്ന സംഭവം. അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
ധര്‍മേന്ദ്ര കുമാര്‍(32), രാജ്പാല്‍(57), ദേവേന്ദ്ര(52), രാജേഷ് കുമാര്‍ സോങ്കര്‍(38), രവി കുമാര്‍(34) എന്നിവരാണ് പിടിയിലായത്. ഇതില്‍ രവി കുമാര്‍ യുപി സ്വദേശിയും മറ്റുള്ളവരെല്ലാം ഉത്തരാഖണ്ഡുകാരുമാണ്. പീഡനം നടന്ന ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമാണ് ധര്‍മേന്ദ്ര കുമാറും ദേവേന്ദ്രയും. രവികുമാറും രാജ്പാലും മറ്റ് ബസ്സുകളിലെ ഡ്രൈവര്‍മാരാണ്. ഉത്തരാഖണ്ഡ് റോഡ് വെയ്‌സിന്റെ ക്യാഷറാണ് രാജേഷ് കുമാര്‍ സോങ്കര്‍.
സംഭവം നടന്നത് ഓ?ഗസ്റ്റ് 12-ന് ആയിരുന്നെങ്കിലും 17-ാം തീയതിയാണ് വിവരം പോലീസ് പുറത്തുവിട്ടത്. ഐ.എസ്.ബി.ടിയിലെ ബെഞ്ചില്‍ ഒരു പെണ്‍കുട്ടി തനിച്ച് ഇരിക്കുന്നുവെന്ന വിവരം 12-ന് ശിശുക്ഷേമ സമിതി പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ സര്‍ക്കാരിന്റെ ബാല്‍നികേതനിലേക്ക് മാറ്റി.
ഇവിടെവെച്ചു നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. ശിശുക്ഷേമ സമിതിയുടെ പരാതിയില്‍ പട്ടേല്‍ ന?ഗര്‍ പോലീസ് പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബസ്സ് തിരിച്ചറിഞ്ഞതും പ്രതികളിലേക്ക് എത്തിയതും.
ഡല്‍ഹിയില്‍വെച്ചാണ് കുട്ടിയെ കണ്ടതെന്ന് പ്രതികളിലൊരാളായ ദേവേന്ദ്ര പോലീസിനോട് പറഞ്ഞതായി എസ്.പി അജയ് സിങ് അറിയിച്ചു. പഞ്ചാബിലേക്ക് പോകേണ്ടത് എങ്ങനെയാണെന്ന് കുട്ടി ഇയാളോട് ചോദിച്ചു. ദെഹ്‌റാദൂണിലെത്തി പഞ്ചാബിലേക്കുള്ള ബസ്സില്‍ കയറിയാല്‍ മതിയെന്ന് ഇയാള്‍ കുട്ടിയോട് പറഞ്ഞു.
ബസ് ദെഹ്‌റാദൂണിലെത്തിയപ്പോള്‍ മറ്റ് യാത്രക്കാരേയെല്ലാം ഇറക്കിയശേഷം ദേവേന്ദ്രയും ധര്‍മേന്ദ്രയും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ബസ്സുകളില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് ഡ്രൈവര്‍മാര്‍ക്ക് ഇത് അറിയാമായിരുന്നു. പിന്നീട് ഇവരും ബസ്സിനുള്ളില്‍ കയറി പെണ്‍കുട്ടിയെ ബലാത്സം?ഗം ചെയ്തു. തുടര്‍ന്ന് ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവിടേക്കെത്തിയ ക്യാഷറായ രാജേഷ് കുമാറും കുട്ടിയോട് ക്രൂരത തുടര്‍ന്നു. യുപി സ്വദേശിയാണ് പെണ്‍കുട്ടി.
72 1 minute read