BREAKINGINTERNATIONAL

ഭര്‍ത്താവിന്റെ കാറിന്റെ ഗ്ലാസ് അടിച്ച് തകര്‍ക്കുന്ന ഭാര്യ; കാര്യമറിഞ്ഞപ്പോള്‍ ഒപ്പം നിന്ന് സോഷ്യല്‍ മീഡിയയും

സമൂഹ മാധ്യമങ്ങളില്‍ എന്ത് കാര്യവും ഇന്ന് പങ്കുവയക്ക്‌പ്പെടുന്നത് വീഡിയോയിലൂടെയാണ്, കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഒരു കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് തല്ലിതകര്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രാത്രിയില്‍ സ്ട്രീറ്റ് ലൈന്റെ വെളിച്ചത്തില്‍ മറ്റുള്ളവര്‍ നോക്കി നില്‍ക്കെയാണ് യുവതി ഒരു ബാറ്റ് കൊണ്ട് കാറിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്തത്. ചിലര്‍ സംഭവത്തിന്റെ വീഡിയോ എടുക്കുന്നതും കാണാം. വീഡിയോ കണ്ട് ആദ്യം സമൂഹമാധ്യമ ഉപയോക്താക്കള്‍ യുവതിക്കെതിരെ തിരിഞ്ഞെങ്കിലും കാര്യമറിഞ്ഞപ്പോള്‍ അവര്‍ ഒന്നടങ്കം യുവതിക്കൊപ്പം നിന്നു.
റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റെ മുന്‍വശത്തെ ഗ്ലാസാണ് യുവതി അടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അല്പം നേരം കഴിയുമ്പോള്‍ കാര്‍ പതുക്കെ പുറകോട്ട് നീങ്ങുന്നു. ഈ സമയം യുവതി കാറിന്റെ മറുവശത്ത് എത്തി ആ ഭാഗത്തെ ഗ്ലാസ് അടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുന്നു. ഡ്രൈവര്‍ സീറ്റില്‍ നിന്നും യുവതിയുടെ ഭര്‍ത്താവ് ഇതിനിടെ ചിരിച്ച് കൊണ്ട് പുറത്തിറങ്ങുന്നു. ഈ സമയം കാറിന്റെ മുകളിലെ സണ്‍റൂഫ് തുറന്ന് ഒരു യുവതി കാറിന്റെ മുകളില്‍ കയറി ഇരിക്കുന്നതും കാണാം. ഭര്‍ത്താവും അയാളുടെ ഗേള്‍ ഫ്രണ്ടും ചിരിച്ച് കൊണ്ടാണ് കാര്യങ്ങളെ നേരടുന്നെതങ്കിലും യുവതിയുടെ കലിപ്പും വീഡിയോയില്‍ കാണാം. ”നിങ്ങളുടെ ഭാര്യ നിങ്ങളുടെ പെണ്‍സുഹൃത്തിനൊപ്പം നിങ്ങളെ പിടിക്കുടുമ്പോള്‍.’ എന്നായിരുന്നു വീഡിയോയില്‍ എഴുതിയിരുന്നത്.
‘ഒരു യഥാര്‍ത്ഥ നോവല’ എന്നായിരുന്നു അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇന്‍സ്റ്റാഗ്രാമില്‍ 30 ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു. വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് ഭാര്യയ്ക്ക് ഒപ്പം നിന്നപ്പോള്‍, ഭാര്യയുടെ വികാരം മനസിലാകാതെ അത്തരമൊരു സന്ദര്‍ഭത്തിലും ചിരിച്ച് കൊണ്ട് നിന്ന ഭര്‍ത്താവിനെതിരെ തിരിഞ്ഞു. ‘ഞാനാണ് ഇത് ചെയ്തിരുന്നതെങ്കില്‍ നിങ്ങള്‍ക്കായി ആദ്യം ചെയ്യുന്നത് ആ പുഞ്ചിരി തുടച്ച് മാറ്റുകയായിരിക്കും.’ ഒരു കാഴ്ചക്കാരന്‍ എഴുതി. ‘അവള്‍ വേണ്ടത്ര ശക്തമായി അടിക്കുന്നില്ല.’ മറ്റൊരു കാഴ്ചക്കാരന്‍ പരാതിപ്പെട്ടു. ‘നിങ്ങള്‍ പിന്‍വശത്തെ ജനല്‍ തകര്‍ക്കണം. കാരണം അതിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ല.’ മറ്റൊരാള്‍ കുറിച്ചു. ”എന്തുകൊണ്ടാണ് അവള്‍ അവനെ അടിക്കാത്തത്?” മറ്റൊരാളുടെ സംശയം അതായിരുന്നു.

Related Articles

Back to top button