ഗുരുഗ്രാം (ഹരിയാണ): ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയത്തില്‍ 15 വയസുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ആണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ റേവാരി ജില്ലയിലെ ചില്‍ഹാര്‍ ഗ്രാമത്തില്‍ നിന്നുള്ള അമിത് കുമാറിനെയാണ് (28) പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു സുഹൃത്തിന്റെ സഹായത്തോടെ കഴിഞ്ഞ മാസമാണ് ഇയാള്‍ കൊല നടത്തിയത്. സുഹൃത്തായ തരുണ്‍ എന്ന ജോണിയേയും (29) പോലീസ് അറസ്റ്റ് ചെയ്തു.സെപ്റ്റംബര്‍ 26-നാണ് ഖലീല്‍പുര്‍ ഗിലാവാസിലെ അണക്കെട്ടിന് സമീപം കഴുത്തില്‍ മുറിവേറ്റ നിലയിലാണ് ആണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്. പിന്നാലെ സബ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫറൂഖ്‌നഗര്‍ ക്രൈം യൂണിറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലില്‍, 15-കാരന് തന്റെ ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലനടത്തിയതെന്ന് മുഖ്യപ്രതി അമിത് സമ്മതിച്ചതായി പോലീസ് അറിയിച്ചു. സുഹൃത്ത് തരുണ്‍ എന്ന ജോണിയുടെ സഹായത്തോടെ അമിത് മയക്കുമരുന്ന് നല്‍കിയ ശേഷം കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസിപി മനോജ് കുമാര്‍ പറഞ്ഞു.
32 Less than a minute